Crime
ഡോളർ കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ ഡി സ്ഥലം മാറ്റി

കൊച്ചി: സ്വർണക്കടത്തുമായ് ബന്ധപ്പെട്ട ഡോളർ കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ ഡി സ്ഥലം മാറ്റി. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെ ചെന്നൈയിലേയ്ക്ക് സ്ഥലം മാറ്റിയത്.
പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെയാണ് നടപടി. ഇദ്ദേഹം ഇപ്പോൾ കൊച്ചി ഓഫീസിലെ ചുമതല ഒഴിഞ്ഞു. പത്ത് ദിവസത്തിനകം ചെന്നൈയിലെ സോണൽ ഓഫീസിൽ ജോയിൻ ചെയ്യാനാണ് ഇ ഡി നിർദേശിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വർണക്കടത്ത് കേസിന്റെ ചുമതലയുള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിച്ചിരിക്കുകയായിരുന്നു