Connect with us

KERALA

മനോജ് എബ്രഹാമിനടക്കം 12 പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ

Published

on

ന്യൂഡൽഹി: സംസ്ഥാന വിജിലൻസ് ഡയറക്‌ടറായ എഡിജിപി മനോജ് എബ്രഹാമിനടക്കം 12 പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ. വിശിഷ്‌ടസേവനത്തിനുള‌ള മെഡലാണ് മനോജ് എബ്രഹാമിനുള‌ളത്.കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജ് സ്‌തുത്യർഹ സേവനത്തിനുള‌ള പുരസ്‌കാരത്തിന് അർഹനായി.
പി.എ മുഹമ്മദ് ആരിഫ്, കുര്യാക്കോസ് വി.യു, സുബ്രഹ്‌മണ്യൻ.ടി.കെ, സജീവൻ പി.സി, സജീവ് കെ.കെ, അജയകുമാർ വി.നായർ, പ്രേംരാജൻ ടി.പി, അബ്‌ദുൾ റഹീം അലികുഞ്ഞ്, രാജു.കെ.വി, ഹരിപ്രസാദ് എം.കെ എന്നീ ഉദ്യോഗസ്ഥരും പുരസ്‌കാരത്തിന് അർഹരായി.

Continue Reading