Connect with us

KERALA

ഇന്ത്യയുടെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ് മോഹന്‍ ഭഗവത്

Published

on

നാഗ്പുര്‍: നാനാത്വത്തില്‍ ഏകത്വം എന്ന ആശയം പിന്തുടരുന്ന ഇന്ത്യയെ ലോകം പഠിക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒറ്റനോട്ടത്തില്‍ നമ്മള്‍ വ്യത്യസ്തരായി തോന്നാം, നമ്മള്‍ വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നവരും, വ്യത്യസ്തമായ വിശ്വാസവും പ്രാര്‍ത്ഥനകളും ഉള്ളവരും, വ്യത്യസ്ത വസ്ത്രം ധരിക്കുന്നവരുമാണ്. എന്നാല്‍ നമ്മുടെ അസ്ഥിത്വത്തില്‍ ഐക്യമുണ്ട്. ഇന്ത്യയുടെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ‘ഉത്തിഷ്ഠ ഭാരത്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ മോഹന്‍ ഭഗവത് പറഞ്ഞു.

മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ :
സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. രാജ്യത്തിനായി ഞങ്ങള്‍ തൂക്കുമരം കയറും. ഞങ്ങള്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി പാട്ടുകള്‍ പാടും. ജീവിതം ഇന്ത്യക്കായി സമര്‍പ്പിക്കണം:
വൈവിധ്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ലോകം ഇന്ത്യയെ കണ്ട് പഠിക്കാന്‍ ശ്രമിക്കുകയാണ്. ലോകം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്, എന്നാല്‍ ഭിന്നസംസ്‌കാരങ്ങളെ ഒന്നിച്ചു കൊണ്ടു പോകുന്ന രീതി ഇന്ത്യയില്‍ മാത്രമേ ഉണ്ടാകൂ.
ഭാഷയിലും വസ്ത്രധാരണത്തിലും സംസ്‌കാരത്തിലും ഇന്ത്യക്കാര്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ട്. പക്ഷേ ഇടുങ്ങിയ മനോഭാവം മാറ്റിവച്ച് ദേശീയതയുടെ വിശാലമായ അര്‍ത്ഥം ഉള്‍ക്കൊണ്ട് കാര്യങ്ങളെ സമീപിക്കാന്‍ സാധിക്കണം. രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്, രാജ്യത്ത് വിവിധ ജാതി സമൂഹങ്ങളുണ്ട് എന്നാല്‍ എല്ലാവരേയും സമത്വത്തോടെ കാണാന്‍ നമ്മുക്ക് സാധിക്കണം.

Continue Reading