Connect with us

NATIONAL

ഗഡ്കരിയെയും   ശിവ്‌രാജ് സിങ് ചൗഹാനെയും  ഒഴിവാക്കി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

Published

on

ന്യൂഡല്‍ഹി:  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ എന്നിവരെ ഒഴിവാക്കി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. സുധാ യാദവ്, ഇഖ്ബാല്‍ സിങ് ലാല്‍പുര, സര്‍ബാനന്ദ സോനോവാള്‍, കെ ലക്ഷ്മണ്‍, സത്യനാരായണ ജതിയ എന്നിവരാണ് ബോര്‍ഡിലെ പുതിയ മുഖങ്ങള്‍.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഭൂപേന്ദ്രയാദവ്, ഒ എം മാഥൂര്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. ഇത്തവണയും ഷാനവാസ് ഹുസൈന്‍ കമ്മിറ്റിയില്‍ ഇടംപിടിച്ചില്ല

Continue Reading