NATIONAL
മദ്ധ്യപ്രദേശിൽ കാണാതായ മലയാളി ക്യാപ്‌ടന്റെ മൃതദേഹം കണ്ടെത്തി

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കാണാതായ മലയാളി ക്യാപ്‌ടൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി. പ്രളയത്തിൽ ഒഴുകിപ്പോയ വാഹനം കണ്ടെടുത്തതിന് പിന്നാലെയാണ് മൃതദേഹവും കണ്ടെത്തിയത്. എറണാകുളം മാതമംഗലം സ്വദേശിയായ നിർമ്മൽ ശിവരാജൻ ഭാര്യയെ കണ്ട് മടങ്ങവേയാണ് മദ്ധ്യപ്രദേശിൽ വച്ച് കാണാതായത്.
മൂന്ന് ദിവസമായിനിർമ്മലിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മദ്ധ്യപ്രദേശ് പൊലീസ് സംഘത്തിനൊപ്പം എൻ ഡി ആർ എഫ് സംഘത്തെയും തിരച്ചിലിനായി നിയോഗിച്ചിക്കുകയായിരുന്നു. ജബൽപൂരിൽ ലെഫ്റ്റനന്റ് ആയ ഗോപി ചന്ദ്രയാണ് നിർമ്മലിന്റെ ഭാര്യ.