Connect with us

Crime

കലാപ ആഹ്വാനം, ഭരണഘടനയെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരം കെ.ടി ജലീലിനെതിരെ കേസെടുത്തു

Published

on

തിരുവല്ല: കശ്മീർ  വിവാദപരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെ.ടി.ജലീല്‍ എം.എല്‍.എയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ആര്‍.എസ്.എസ്. പത്തനംതിട്ട ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍  നല്‍കിയ ഹര്‍ജിയില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരന്‍ ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലീസാണ് കേസെടുത്തത്.

ഹര്‍ജിക്കാരന്‍ പരാതിയില്‍ ഉന്നയിച്ച രണ്ട് വകുപ്പുകളും ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. കലാപ ആഹ്വാനം, ഭരണഘടനയെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍.

കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് ജലീല്‍ വിവാദകുറിപ്പ് ഫെയ്സ്ബുക്കിലിട്ടത്. ഓഗസ്റ്റ് 12-ന് അരുണ്‍ മോഹന്‍ ജലീലിന്റെപേരില്‍ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.ഇതില്‍ നടപടിയുണ്ടാകാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഇന്നലെയാണ് ഉത്തരവിട്ടത്.

Continue Reading