NATIONAL
ഒന്‍പതു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ടവർ 9 സെക്കൻഡുകൾ കൊണ്ട് സ്ഫോടനത്തിലൂടെ തകർത്തു

ലഖ്നൗ: ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ നോയിഡയിലെ ഇരട്ട ടവര്‍ ഒടുവിൽ നിലംപൊത്തി.നൂറു മീറ്ററോറം ഉയരമുള്ള രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളാണു നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്.
മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃത്വം നല്കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിനും നേതൃത്വം നല്‍കിയത്. 3,700 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. ഒന്‍പതു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ടവർ 9 സെക്കൻഡുകൾ കൊണ്ട് സ്ഫോടനത്തിലൂടെ തകർത്തത്. കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള , ഇന്ത്യയില്‍ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ് നോയിഡയിലെ ഇരട്ട ടവര്‍.
രാജ്യത്തിന്റെ ചരിത്രത്തിൽ പൊളിച്ചുനീക്കപ്പെടുന്ന ഏറ്റവും വലിയ കെട്ടിടങ്ങളാണ് 32 നിലകളുള്ള അപ്പെക്സും 29 നിലകളുള്ള സിയാനും. സമീപത്തെ ഫ്ലാറ്റുകളില്‍നിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. കുത്തബ്മിനാറിനെക്കാൾ ഉയരമുണ്ട് ഇവയ്ക്ക്. 2 വർഷത്തോളമായി സൂപ്പർടെക്കിന്റെ ഇരട്ടഗോപുരങ്ങൾ തയാറെടുപ്പുകൾ ആരംഭിച്ചിട്ട്. ഒമ്പതു മീറ്റർ അടുത്തുവരെ മറ്റു കെട്ടിടങ്ങളുണ്ട്. അവയ്ക്കൊന്നും തകരാറുണ്ടാവില്ലെന്നു പൊളിക്കൽ കമ്പനിയുടെ ഉറപ്പ്. സുരക്ഷയ്ക്ക് 500 പൊലീസുകാര്‍. ഒരുനോട്ടിക്കല്‍ മൈല്‍ പറക്കല്‍ നിരോധന മേഖല.