Connect with us

KERALA

സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍

Published

on

കൊച്ചി :സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് വ്യത്യസ്ത നിലപാടുകളാണ് ഉളളതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

പദ്ധതിയ്ക്കുള്ള സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തെ എതിര്‍ത്തുകൊണ്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാനിപ്പിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Continue Reading