Crime
കെ.ടി.ജലീലിനെതിരായ പരാതിയില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ ഡല്‍ഹി പോലീസിനോട് കോടതി

ന്യൂഡല്‍ഹി: വിവാദ കശ്മീർ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരായ പരാതിയില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ ഡല്‍ഹി പോലീസിനോട് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ അഡി
ഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാലാണ് നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ചക്കകം നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ജലീലിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരനായ അഭിഭാഷകന്‍ ജി.എസ്.മണി കോടതിയില്‍ ആരോപിച്ചു. പരാതിയുടെ പകര്‍പ്പ് ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്ക് കൈമാറിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്നാണ് കോടതി പരാതിയില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയോട് നിര്‍ദേശിച്ചത്.
ജലീലിനെതിരെ രാജ്യദ്രോഹം ഉള്‍പ്പെടെ ചുമത്തി കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നു ഡല്‍ഹി കോടതിയിലെ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.