Connect with us

International

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്‌ത്രി വാഹനാപകടത്തിൽ മരിച്ചു

Published

on

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്‌ത്രി വാഹനാപകടത്തിൽ മരിച്ചു. അഹമ്മദാബാദിൽ നിന്നും മുംബയിലേക്ക് തന്റെ കാറിൽ പോകവെയാണ് അപകടമുണ്ടായത്. മഹാരാഷ്‌ട്രയിൽ പാൽഖറിൽ ഒരു ഡിവൈഡറിലേക്ക് മിസ്‌ത്രി സഞ്ചരിച്ച മേഴ്‌സിഡസ് ബെൻസ് കാർ ഇടിച്ചുകയറിയാണ് അപകടം. കാറിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2012 ഡിസംബർ മുതൽ 2016 ഒക്‌ടോബർ വരെയാണ് സൈറസ് മിസ്‌ത്രി ടാറ്റ സൺസിന്റെ ചെയർമാനായിരുന്നത്. പിന്നീട് എൻ.ചന്ദ്രശേഖരൻ ടാറ്റ സൺസ് എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റു

Continue Reading