International
ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. കിങ് ചാള്‍സ് III’ എന്ന് അറിയപ്പെടും

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ അവരുടെ മൂത്തമകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96കാരിയായ എലിസബത്ത് വിടപറഞ്ഞത്. 73 വയസ്സാണ് ചാള്‍സിന്റെ പ്രായം. ‘കിങ് ചാള്‍സ് III’ എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക.പ്രിയപ്പെട്ട അമ്മയുടെ, രാജ്ഞിയുടെ മരണം തനിക്കും കുടുംബാംഗങ്ങള്‍ക്കും അത്യന്തദുഃഖത്തിന്റെ നിമിഷമാണെന്ന് ചാള്‍സ് രാജാവ് പ്രസ്താവനയില്‍ അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെ മക്കളായ ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവര്‍ ബാല്‍മൊറാലിലേക്ക് എത്തിയിരുന്നു. ചാള്‍സിന്റെ മക്കളായ വില്യവും ഹാരിയും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു.
ചാള്‍സ് രാജാവാകുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ രാജപത്‌നിയാകും. ചാള്‍സ് രാജാവാകുന്നതോടെ കാമിലയ്ക്ക് രാജപത്‌നി അഥവാ ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കുമെന്ന് ഇക്കൊല്ലം ആദ്യം എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പിടിപെട്ട കൊറോണ രാജ്ഞ്ഞിയുടെ ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കിയിരുന്നു.
1926 ഏപ്രിലില്‍ ആയിരുന്നു എലിസബത്ത് രാജ്ഞിയുടെ ജനനം. അക്കാലത്ത് ബ്രിട്ടന്‍ ഭരിച്ചിരുന്നത് ജോര്‍ജ് അഞ്ചാമന്‍ രാജാവായിരുന്നു. രാജ്ഞിയുടെ പിതാവായ കിംഗ് ജോര്‍ജ് ആറാമനും ബ്രിട്ടന്റെ രാജാവായിരുന്നു. എലിസബത്ത് രാജ്ഞി ഇരുപത്തിയഞ്ചാം വയസ്സിലാണ് അധികാരമേറ്റത്. അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാനായി പിതൃസഹോദരനായ എഡ്വേര്‍ഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് എലിബസബത്തിന്റെ അച്ഛന്‍ ജോര്‍ജ്ജ് ആറാമന്‍ രാജ്ഞിയാകുന്നത്. അദ്ദേഹം മരണപ്പെട്ടതോടെ ബ്രിട്ടന്റെ അധികാരം എലിസബത്തിലേക്ക് വന്ന് ചെരുകയായിരുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെ 15 പേര്‍ ഇവരുടെ കാലയളവില്‍ പ്രധാനമന്ത്രിമാരായി. ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ പടം ഉള്ള ഭരണാധികാരി എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് എലിസബത്ത് രാജ്ഞിയുടെ മരണ വാര്‍ത്ത ബക്കിങ്ഹാം പാലസ് സ്ഥിരീകരിച്ചത്.
അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാനായി പിതൃസഹോദരനായ എഡ്വേര്‍ഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് എലിബസബത്തിന്റെ അച്ഛന്‍ ജോര്‍ജ്ജ് ആറാമന്‍ രാജ്ഞിയാകുന്നത്. അദ്ദേഹം മരണപ്പെട്ടതോടെ ബ്രിട്ടന്റെ അധികാരം എലിസബത്തിലേക്ക് വന്ന് ചെരുകയായിരുന്നു. 63 വര്‍ഷം ബ്രിട്ടന്റെ ഭരണാധികാരിയായിരുന്ന വിക്ടോറിയ(1)യുടെ റെക്കോര്‍ഡ് ഏഴ് വര്‍ഷം മുമ്പ് എലിസബത്ത് രാജ്ഞി മറികടന്നു. രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം 99ാം വയസിലാണ് അന്തരിച്ചത്. മക്കള്‍: ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വേര്‍ഡ്.വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ 14 പേര്‍ ഇവരുടെ കാലയളവില്‍ പ്രധാനമന്ത്രിമാരായി. ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ പടം ഉള്ള ഭരണാധികാരി എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.