Connect with us

Crime

എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ച്

Published

on

തിരുവനന്തപുരം .എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച്. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴക്കൂട്ടം – മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ്  പിന്നിലെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ചുള്ളത്. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരുഹതയുണ്ടെന്ന് അന്വേഷണ സംഘം വിശദീകരിക്കുന്നത്. സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

കെജി സെന്‍റര്‍ ആക്രമണം നടന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെയും പ്രതികളിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ആദ്യം ബോംബ് സ്ഫോടനമെന്നായിരുന്നു പ്രചാരണമെങ്കിലും പിന്നീട് പരിശോധനകളിൽ പടക്കമാണ് എറിഞ്ഞതെന്ന് സ്ഥിരീകരിച്ചു.

Continue Reading