Connect with us

Gulf

മസ്‌കറ്റ്-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

Published

on

ഒമാന്‍: മസ്‌കറ്റ്-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക. വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പുക കണ്ടത്. യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 

ഇന്ന് രാവിലെ ഒമാന്‍ സമയം 11.30 ഓടേയാണ് സംഭവം.  വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പുക കണ്ടത്.  വിമാനത്തിന്റെ ഇടത് വശത്തെ ചിറകില്‍ നിന്നുമാണ് പുക ഉയരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എമര്‍ജന്‍സി വിന്‍ഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.

പ്രോട്ടോക്കോള്‍ അനുസരിച്ച് ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം ഒഴിച്ച് പുക കെടുത്തി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. സുരക്ഷാവിഭാഗം വിമാനത്തില്‍ പരിശോധന ആരംഭിച്ചു.

Continue Reading