HEALTH
കോടിയേരി ബാലകൃഷ്ണന്‍റെ നില മാറ്റമില്ലാതെ തുടരുന്നു.സന്ദർശകർക്കു കർശന നിയന്ത്രണം

ചെന്നൈ; അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നില മാറ്റമില്ലാതെ തുടരുന്നു. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞെങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും കഴിഞ്ഞദിവസം കോടിയേരിയെ സന്ദർശിച്ചിരുന്നു. ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും ചികിത്സ സംബന്ധിച്ച കാര്യങ്ങൾ ഇരുവരും ചോദിച്ചറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും സന്ദർശിച്ചിരുന്നു.
കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29 നാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാൻസറിനെ തുടർന്നാണു കോടിയേരിക്കു വിദഗ്ധചികിത്സ നൽകുന്നത്.