KERALA
ഗൗരവം വെടിഞ്ഞ് പിണറായി . കൊച്ചു കുട്ടികളെ മടിയിലിരുത്തിയുള്ള മുഖ്യമന്ത്രിയുടെ ചിത്രം വൈറലായി

തിരുവനന്തപുരം: ഗൗരക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യത്യസ്തമായ ഒരു ചിത്രം വൈറലായി. ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.. മുഖ്യമന്ത്രി രണ്ട് കൊച്ചു പെൺകുട്ടികളെ മടിയിലിരുത്തി ചിരിയോടെ നിലത്തിരിക്കുന്ന ചിത്രമാണിത്. അദ്ദേഹത്തിന്‍റെ മകളുടെ ഭർത്താവും സിപിഎം നേതാവുമായ പി.എ മുഹമ്മദ് റിയാസാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ സഹോദരന്‍റെ പേരക്കുട്ടികളാണ് അദ്ദേഹത്തിന്‍റെ മടിയിലിരിക്കുന്നത്. ജനിക, നക്ഷത്ര എന്നിങ്ങനെയാണ് അവരുടെ പേര്. നിരവധി പേരാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.