Connect with us

KERALA

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചതായി മുഹമ്മദ് റിയാസ്.

Published

on

കണ്ണൂർ: ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. മരണം ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും റോഡ് റീ ടാ‍റിങ്ങ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കും. അറ്റകുറ്റപണി നടത്തിയതിലെ വീഴ്ച പരിശോധിച്ചാവും നടപടി സ്വീകരിക്കുക. കുഴിയിൽ വീണ് ഒരാൾ മരിച്ചതിൽ ദുഖമുണ്ട്. മരണം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. റോഡ് 14 കിലോമീറ്റർ ദൂരം മുഴുവനായും റീ ടാ‍റിങ്ങ് ചെയ്യും. അറ്റകുറ്റ പണിയില്‍ അപാകതയില്ലെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ടും പരിശോധിക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് മാറമ്പിള്ളി സ്വദേശി കുഞ്ഞു മുഹമ്മദാണ് ഇന്നലെ വൈകിട്ട് മരിച്ചത്.  അതേസമയം, സംഭവത്തില്‍ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കും. കേസെടുക്കുന്നതിലെ നിയമസാധ്യതകള്‍ പൊലീസ് തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തില്‍ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. 

Continue Reading