Connect with us

Crime

ഫ്ളാറ്റിന്റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തൽ .ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ എല്‍.ഇ.ഡി. ലൈറ്റുകളും എക്‌സോസ്റ്റ് ഫാനും

Published

on

തിരുവനനന്തപുരം :കാക്കനാട് ഫ്ളാറ്റിന്റെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും അറസ്റ്റില്‍. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ (24) എന്നിവരാണ് നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ളാറ്റിൽ നിന്നാണ് ഇവര്‍ പിടിയിലായത്. മൂന്നുനിലയുള്ള അപ്പാര്‍ട്ട്‌മെന്റിലെ ഒരു റൂമും അടുക്കളയും ഹാളുമാണുള്ളത്. അടുക്കളയിലാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് കണ്ടെത്തിയത്. ഫ്ളാറ്റിനുള്ളിൽ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയത്. ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ എല്‍.ഇ.ഡി. ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച നിലയിലായിരുന്നു.
പരിശോധനയ്ക്കിടെ താഴെയുള്ള ഫഌറ്റില്‍നിന്ന് മറ്റൊരു യുവാവിനെ കൂടി കഞ്ചാവ് കൈവശം െവച്ചതിന് പോലീസ് പിടികൂടി. പത്തനംതിട്ട കണ്ടത്തില്‍ വീട്ടില്‍ അമല്‍ (28) ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിയാക്കുന്നതിനാണ് ഇയാളെ വിളിച്ചുവരുത്തിയത്.
പരിശോധനയില്‍ വസ്ത്രത്തിനുള്ളില്‍നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ ദാസ്, എസ്.ഐ. െജയിംസ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

Continue Reading