Crime
സര്‍ക്കാറിനെതിരെ രണ്ടും കല്‍പ്പിച്ച് ഗവര്‍ണര്‍.കണ്ണൂര്‍ വി.സി നിയമനത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് കാണാനെത്തി. എന്റെ അധികാരം കുറക്കാന്‍ നിങ്ങളാര്

തിരുവന്തപുരം: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ തനിക്ക് നേരെ നടന്ന വധശ്രമത്തില്‍ പരാതിയില്ലെങ്കിലും കേസെടുക്കാമെന്ന് ഗവര്‍ണര്‍. അക്രമിക്കുന്നതും ഗവര്‍ണറെ ഏതെങ്കിലും വിധം തടയുന്നതും കുറ്റകരം. ഇന്ത്യന്‍ ക്രമിനല്‍ നിയമം 124-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഇത് സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത.് ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണറെ തടഞ്ഞ സംഭവത്തിന്റെ ഫോട്ടോയും വീഡിയോകളും ആരിഫ് മുഹമ്മദ് ഖാന്‍ വലിയ സ്‌ക്രീനില്‍ രാജ്ഭവനില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
പ്രതിഷേധക്കാരെ തടയുന്നതില്‍ നിന്ന് പോലീസിനെ പിന്‍തിരിപ്പിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് പോലീസിനെ പിന്‍തിരിപ്പിച്ചതെന്നും വേദിയില്‍ നിന്ന് താഴെയിറങ്ങിയാണ് പോലീസിനെ പിന്‍തിരിപ്പിച്ചതെന്നും കെ.കെ രാഗേഷിന്റെ പേര് പറയാതെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കേണ്ടവര്‍ അത് ചെയ്തില്ല . ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ഗവര്‍ണര്‍ക്ക് നേരെയുള്ള കയ്യേറ്റം. ചരിത്ര കോണ്‍ഗ്രസില്‍ നിശ്ചയിച്ച സമയക്രമം തെറ്റിച്ചു. 45 മിനിറ്റ് പരിപാചടിക്ക് ഒന്നര മണിക്കൂര്‍ ഇരുത്തി. പ്രതിഷേധക്കാര്‍ 100 പ്ലക്കാര്‍ഡുകളുമായാണ് എത്തിയത.് ഇത് പത്ത് മിനിറ്റ് കൊണ്ട് നിര്‍മ്മിച്ചവയല്ല. അതിനാല്‍ ഇത് പെട്ടെന്നുള്ള പ്രതിഷേധമല്ലെന്ന് മനസിലാക്കാം. പ്രതിഷേധക്കാരെത്തിയത് ജെ.എന്‍.യുവില്‍ നിന്നും ജാമിയയില്‍ നിന്നുമായിരുന്നു.കണ്ണൂരില്‍ നടന്നത് നേരിട്ട് കേസെടുക്കേണ്ട സംഭവമാണെന്നും ഈ ദൃശ്യങ്ങള്‍ രാജ്ഭവന്‍ പകര്‍ത്തിയതല്ലെന്നും പി.ആര്‍.ഡിയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ശേഖരിച്ചതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനം തന്നെ പ്രത്യുപകാരമാണ്. വ്യത്യസ്ത രാഷട്രീയമുള്ളവരെ വര്‍ഗശത്രുക്കളായി സര്‍ക്കാര്‍ കാണുകയാണ്. കണ്ണൂരില്‍ എത്ര രാഷട്രീയ കൊലപാതകങ്ങളാണ് നടക്കുന്നത.് രാജ്ഭവന്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ പഠിപ്പിക്കേണ്ടെന്നും ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. കേരളം ഭരിക്കുന്നത് യാത്രാ വിലക്കുള്ള കണ്‍വീനറുള്ള മുന്നണിയാണെന്ന് ഇ.പി ജയരാജനെ കളിയാക്കി ഗവര്‍ണര്‍ പറഞ്ഞു.കണ്ണൂര്‍ വി.സി നിയമനം നടത്താന്‍ മുഖ്യമന്ത്രി നേരിട്ട് തന്നെ കാണാനെത്തി.സ്വന്തം ജില്ലയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പുനര്‍ നിയമനത്തിന് താന്‍ സമ്മതം നല്‍കുകയായിരുന്നു. സമ്മര്‍ദ്ധം ചെലുത്തിയത് എ.ജിയുടെ കത്ത് ഉപയോഗിച്ചാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ അധികാരം കുറക്കാന്‍ നിങ്ങളാരാണ്. വരത്തന്‍മാരുടെ പ്രത്യയശാസ്ത്രമാണ് ഇവിടെ നടപ്പിലാക്കുന്നത.് ഭരണഘടനയെ അവഹേളിച്ച് ഒരു മന്ത്രിക്ക് രാജിവെക്കേണ്ടി വന്നും. ഒരു മുന്‍ മന്ത്രി പാക്കിസ്താന്റെ ഭാഷയിലാണ് സംസാരിക്കുന്നത.് സര്‍വ്വകലാശാല നിയമം ഭേദഗതി ചെയ്തപ്പോള്‍ പിണറായി നല്‍കിയ ഉറപ്പുകള്‍ ഇപ്പോള്‍ മറന്ന് പോയെന്നും ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.