Connect with us

NATIONAL

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് ട്രക്ക് നിന്ന് കണ്ടെയ്‌നര്‍ വീണു; രണ്ട് മരണം

Published

on

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ട്രക്കില്‍ നിന്ന് കണ്ടെയ്നര്‍ വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി ലജ്പത് നഗറിലാണ് അപകടം നടന്നത്. അങ്കിത് മല്‍ഹോത്ര (35), രഞ്ജന്‍ കല്‍റ (38) എന്നിവരാണ് മരണപ്പെട്ടത്. കൊല്‍ക്കത്തയിലേക്ക് പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.

27 ടണ്‍ അരിയുമായി തുഗ്ലഖാബാദിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ നിന്നാണ് കണ്ടെയ്നര്‍ കാറിന് മുകളിലേയ്ക്ക് പതിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ ചതഞ്ഞരയുകയും ചെയ്തു. ഉള്ളിലുണ്ടായിരുന്ന രണ്ടു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ ദാരുണമായി മരണപ്പെടുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്തു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഉടമയാണ് അങ്കിത്. കഴിഞ്ഞ ഏഴുവര്‍ഷമായി അങ്കിതിനൊപ്പം പ്രവര്‍ത്തിച്ചുവരികയാണ് രഞ്ജന്‍ കല്‍റ.

Continue Reading