Connect with us

Crime

നിരോധത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്

Published

on

മലപ്പുറം :പോപ്പുലർ ഫ്രണ്ട് നിരോധത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം. ആർ എസ് എസും പോപ്പുലർഫ്രണ്ടും ഒരു പോലെ വർഗീയത പടർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ വർഗീതയതെയും എതിർക്കണമെന്നും ആർഎസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആർഎസ്എസാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading