NATIONAL
ഗഹലോത്ത് മത്സരിക്കാനില്ല രാജസ്ഥാനിലെ കളിയിൽ സോണിയയോട് ക്ഷമാപണം നടത്തി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗഹ്‌ലോത് മത്സരത്തിനില്ലെന്ന കാര്യം വ്യക്തമാക്കിയത്.
രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ നടത്തിയ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ഗഹ്‌ലോത് വ്യക്തമാക്കി. രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ സോണിയയോട് മാപ്പ് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. സോണിയയുമായി ഒന്നരമണിക്കൂറാണ് ഗഹ്‌ലോത് കൂടിക്കാഴ്ച നടത്തിയത്.
.