Business
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സഫാരി ഗ്രൂപ്പ് ഡയർക്ടർ & ജനറൽ മാനേജർ കെ സൈനുൽ ആബിദീൻ അനുശോചിച്ചു

ഖത്തർ : സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സഫാരി ഗ്രൂപ്പ് ഡയർക്ടർ & ജനറൽ മാനേജർ [ഖത്തർ ഷാർജ ]കെ സൈനുൽ ആബിദീൻ അനുശോചിച്ചു
ആദരണീയനായ കോടിയേരി ബാലകൃഷ്ണന്റെ വേർപാട് മലയാളിയുടെ പൊതു നഷ്ടമാണ്. അദ്ധേഹം തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്, അങ്ങനെ ആഗ്രഹിക്കുകയും ചെയ്തു. പരസ്പരം ആദരവും സ്നേഹവും പ്രകടിപ്പിക്കുകയും ബന്ധങ്ങൾ കാത്തു സൂക്ഷിച്ചിക്കുകയും ചെയ്തു അദ്ധേഹവുമായി ഞാൻ നല്ല സുഹൃദ് ബന്ധമായിരുന്നു. വിശ്വസിച്ച ആദർശത്തിൽ ഉറച്ചു നിൽക്കുകയും, അതിന്നായി ജീവിതം സമർപ്പിക്കുകയും ചെയ്ത ആത്മാർത്ഥതയുള്ളൊരു രാഷ്ട്രീയ നേതാവായിരുന്നു അദ്ധേഹം. രാഷ്ട്രീയ പ്രതിസന്ധികളിൽ അദ്ധേഹത്തിന്റെ സൗമ്യമായ രാഷ്ട്രീയ നയതന്ത്രജ്ഞത ഏറെ ആകർഷകമായിരുന്നു. രോഗത്തിന്റെ വേദനകൾ അനുഭവിക്കുമ്പോഴും പുഞ്ചിരിച്ച് സംസാരിക്കാൻ അദ്ധേഹത്തിന് കഴിഞ്ഞത് അകം നിറഞ സ്നേഹം കൊണ്ടായിരുന്നു. കുടുംബത്തിന്റെയും, സഹപ്രവർത്തകരുടേയും, സുഹൃത്തുക്കളുടേയും ദു:ഖത്തിൽ ഞാൻ പങ്കുചേരുന്നു. ആദരവോടെ വിട നൽകുന്നുവെന്നും സൈനുൽ ആബിദീൻ തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.