KERALA
കോടിയേരി ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നേതാക്കളുടെ പട കണ്ണൂരിലേക്ക്

ന്യൂഡൽഹി: മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തും. ഡൽഹി എ കെ ജി ഭവനിൽ അവൈലബിൾ പി ബി യോഗം ചേർന്നാണ് അനുശോചനം രേഖപ്പെടുത്തുന്നത്. ശേഷം സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും മാദ്ധ്യമങ്ങളോട് സംസാരിക്കും. പിന്നാലെ സംസ്‌കാര ചടങ്ങുകൾക്കായി നേതാക്കൾ കേരളത്തിൽ എത്തും.
കേരളത്തിലെ പ്രധാന നേതാക്കളെല്ലാം കണ്ണൂരിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സി പി എം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവർ കണ്ണൂരിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പതിനൊന്ന് മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം.