Connect with us

Crime

മറയൂറിൽ യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റിക്കൊന്നു

Published

on

ഇടുക്കി: മറയൂറിൽ യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റിക്കൊന്നു. മറയൂർ പെരിയകുടിയിൽ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷാണ് കൃത്യം നടത്തിയത്. ഇയാൾ ഒളിവിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
രമേശും സുരേഷും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് സുരേഷ് കൈയിൽ കരുതിയിരുന്ന കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു.രമേശിന്റെ വായിൽ കമ്പി കുത്തിയിറക്കിയും തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചുമാണ് കൃത്യം നടത്തിയത്.

Continue Reading