Crime
എൽദോസ് കുന്നപ്പിള്ളിൽ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അദ്ധ്യാപിക.

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരിയായ അദ്ധ്യാപിക. വഞ്ചിയൂർ കോടതിയിലാണ് ഇവർ എംഎൽഎയ്ക്കെതിരെ മൊഴി നൽകിയത്. പരാതി പിൻവലിക്കാൻ എംഎൽഎ പണം വാഗ്ദ്ധാനം ചെയ്തതായും യുവതി ആരോപിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചതായും യുവതി മജിസ്ട്രേറ്റിന് മൊഴി നൽകി
കോവളത്ത് വാഹനത്തിൽ വച്ച് തന്നെ ദോഹോപദ്രവം ചെയ്തെന്നാണ് യുവതി നൽകിയ പരാതി. തുടർന്ന് പരാതിക്കാരിയോട് മൊഴിയെടുക്കാൻ ചൊവ്വാഴ്ച രാവിലെ പത്തിന് സ്റ്റേഷനിലെത്താൻ കോവളം. പൊലീസ് ആവശ്യപ്പെട്ടു. മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസിനും മജിസ്ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു.