NATIONAL
കേന്ദ്ര മന്ത്രി രാംവിലാസ് പാ സ്വാൻ അന്തരിച്ചു

ന്യൂഡല്‍ഹി: എല്‍ജെപി നേതാവും കേന്ദ്രഭക്ഷ്യമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ (74) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു.
മകന്‍ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം. ഒക്ടോബര്‍ അഞ്ചിന് ഇദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.