Connect with us

Education

ക്വാറാം തികയാതെ പിരിഞ്ഞ കേരള സെനറ്റ് യോഗത്തിന്റെ വിവരങ്ങൾ ഗവർണർ തേടി

Published

on

തിരുവനന്തപുരം :കേരള സർവകലാശാല വി സി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തിൽ നടപടികളുമായി ഗവർണർ. ക്വാറാം തികയാതെ പിരിഞ്ഞ കേരള സെനറ്റ് യോഗത്തിന്റെ വിവരങ്ങൾ ഗവർണർ തേടി. വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ ഉടൻ നൽകണം

വൈസ് ചാൻസലർക്ക് കത്ത് നൽകി യോഗത്തിൽ പങ്കെടുക്കാതിരുന്ന ഗവർണറുടെ നോമിനികളെ പിൻവലിക്കാൻ വരെ സാധ്യത ഉണ്ട്.
ഗവർണർ നോമിനേറ്റ് ചെയ്ത 9 പേരിൽ 7 പേരും ഇടത് അംഗങ്ങൾക്കൊപ്പം വിട്ടു നിന്നിരുന്നു

ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത കേരള സർവകലാശാല സെനറ്റ് ക്വാറം തികയാതെ പിരിഞ്ഞിരുന്നു. വിസി നിർണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നലെ വൈകുന്നേരത്തിന് മുമ്പ് നിശ്ചയിക്കണം എന്ന ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ വിളിച്ചു കൂട്ടിയ സെനറ്റ് യോഗമാണ് ക്വാറം തികയാത്തതിനെ തുടർന്ന് പിരിഞ്ഞത്.

Continue Reading