Business
നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്താൻ കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി : ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്താൻ കേന്ദ്ര നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയിൽ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്. ഇത് സംബന്ധിച്ച് സർക്കാർ തീരുമാനം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ലിറ്ററിന് രണ്ട് രൂപയുടെ കുറവാകും ഉണ്ടാവുക. ഈ തുക ഘട്ടം ഘട്ടമായി പലദിവസങ്ങളിലായിട്ടാവും കുറയ്ക്കുക. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും എണ്ണവില കുറച്ചാൽ പിടിച്ചുനിർത്താനാവുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.