KERALA
പ്രതിഷേധത്തിന് മുന്നിൽ യുടേൺ അടിച്ച് സർക്കാർ. പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം സർക്കാർ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭരണപക്ഷത്തിൽ നിന്നടക്കം ശക്തമായ എതിർപ്പ് നേരിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.
മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദേശം വച്ചത്‌പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസാണ് ആദ്യം പ്രതിഷേധവുമായ് രംഗത്ത് വന്നിരുന്നത്. എഐവൈഎഫ്, ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള ഇടത് യുവജന സംഘടകള്‍ പോലും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ നയത്തിന് എതിരാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്ന വിമര്‍ശനവും മുന്നണിയില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതു ചട്ടക്കൂടുണ്ടാക്കുന്നത് സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം വിശദമായ ഉത്തരവിറക്കിയത്.