Connect with us

Crime

കുറവൻകോണം കേസിലെ പ്രതി സന്തോഷ് സർക്കാർ വാഹനം ദുരുപയോഗം ചെയ്തു

Published

on

തിരുവനന്തപുരം∙ മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിലും പ്രതിയായ മലയിൻകീഴ് സ്വദേശി സന്തോഷ് സർക്കാർ വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ. ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, ഔദ്യോഗിക വാഹനത്തിലെത്തിയാണ് രണ്ടിടത്തും അതിക്രമം നടത്തിയതെന്ന് കണ്ടെത്തി.

സർക്കാർ വാഹനത്തിൽ ബോർഡ് മറച്ചുവച്ചായിരുന്നു സന്തോഷിന്റെ സഞ്ചാരം. കുറവൻകോണത്ത് വീട് ആക്രമിച്ചതും മ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടർക്കു നേരെ അതിക്രമം നടത്തിയതും ഈ കാറിലെത്തിയാണ് പൊലീസ് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും പുറത്തുവന്നതിനു പിന്നാലെ തിരിച്ചറിയാതിരിക്കാൻ സന്തോഷ് തലമൊട്ടയടിച്ചതായും പൊലീസ് കണ്ടെത്തി. സർക്കാർ വാഹനം പ്രതി ദുരുപയോഗം ചെയ്ത സംഭവത്തിൽ നിന്ന് മന്ത്രി റോഷി അഗസ്റ്റിന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

Continue Reading