Connect with us

KERALA

മാദ്ധ്യമവിലക്കുമായി ഗവർണർ മീഡിയവണ്ണിനോടും കൈരളി ടിവിയോടും സംസാരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ.

Published

on

തിരുവനന്തപുരം: വീണ്ടും മാദ്ധ്യമവിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മീഡിയവണ്ണിനോടും കൈരളി ടിവിയോടും സംസാരിക്കില്ലെന്നും ഈ ചാനലുകളുടെ റിപ്പോർട്ടർമാർ പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖംമൂടി ധരിച്ചവരോട് സംസാരിക്കില്ലെന്ന് ഗവർണർ കൂട്ടിച്ചേർത്തു. മുമ്പും ആരിഫ് മുഹമ്മദ് ഖാൻ ചില മലയാള മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു. രാജ്‌ഭവനിലെ ഉന്നത ഉദ്യോഗസ്ഥർ പോലും ഗവർണറുടെ നീക്കത്തിൽ അന്തംവിട്ടു

സർക്കാരിനെതിരെയുള്ള വിമർശനങ്ങളും അദ്ദേഹം ആവർത്തിച്ചു. പിണറായി സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നും താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അവകാശമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.മേയർ ആര്യാ രാജേന്ദ്രന്റെ കത്തിനെക്കുറിച്ചടക്കം സർക്കാർ ജനങ്ങളോട് വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. മേയറുടേത് പോലുള്ള നിരവധി കത്തുകൾ ഇനിയും പുറത്തുവരും. സർവകലാശാലകളിലും ഇത്തരം നിയമനങ്ങൾ ഉണ്ടാകാം അതിനും അവർ മറുപടി പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സർവകലാശാല വൈസ് ചാൻസലർമാരുടെ മറുപടി വായിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് ഗവർണർ വ്യക്തമാക്കി.

Continue Reading