Crime
കാറുടമ ചവിട്ടിത്തെറിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറുവയസുകാരനെ കാർണിവൽ കാറിലിരുത്തി ഔട്ടിംഗിന് കൊണ്ടുപോകും

തലശ്ശേരി: കാറിൽ ചാരിനിന്നെന്ന കുറ്റത്തിന് കാറുടമ മുഹമ്മദ് ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ചതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറുവയസുകാരൻ ഗണേശനെ തിരുവനന്തപുരത്തെ ജി.എം അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ജനറൽ മാനേജർ സുനിൽ കുര്യനും സന്ദർശിച്ച് ഇരുപതിനായിരം രൂപ നൽകി. പരിഭ്രാന്തരായ കുട്ടിക്കും രക്ഷിതാക്കൾക്കും കൗൺസലിംഗ് ലഭ്യമാക്കുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു. ചികിത്സ കഴിഞ്ഞ് കുട്ടി ആശുപത്രി വിട്ടാൽ തന്റെ കാർണിവൽ കാറിലിരുത്തി ഔട്ടിംഗിന് കൊണ്ടു പോകുമെന്ന് പറഞ്ഞ അദ്ദേഹം പുതുവസ്ത്രങ്ങളും മറ്റുസഹായങ്ങളും വാഗ്ദാനം നൽകിയാണ് മടങ്ങിയത്.