Connect with us

KERALA

മുടി കൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി

Published

on

കോഴിക്കോട്: മുടി കൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോർത്ത് കന്നൂര് സ്വദേശി പ്രശാന്താണ് ജീവനൊടുക്കിയത്. ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി.
2014 മുതൽ മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. ക്ലിനിക്കുമായി ബന്ധപ്പെടുന്ന സമയത്ത് ചെറിയ മുടി കൊഴിച്ചിലേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ചികിത്സ തുടങ്ങിയ ശേഷം പുരികം വരെ പോകുന്ന അവസ്ഥയിലായി. ഇത് കണ്ട് തനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഇക്കാര്യം പലതവണ ഡോക്ടറെ അറിയിച്ചെങ്കിലും, അപ്പോഴൊക്കെ വീണ്ടും മരുന്ന് നൽകുകയായിരുന്നു.ആളുകൾ കൂടുന്നിടത്ത് പോലും പോകാൻ പറ്റുന്നില്ല. മുടി കൊഴിച്ചിൽ കണ്ട് സഹിക്കാൻ പറ്റാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിൽ പറയുന്നത്. ഒക്‌ടോബർ ഒന്നിനാണ് യുവാവ് ജീവനൊടുക്കിയത്. പ്രശാന്തിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബന്ധുക്കൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

Continue Reading