KERALA
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വൻ നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വൻ നേട്ടം. 29 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 16 യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നു. ഇതില്‍ ഒരു സീറ്റില്‍ യുഡിഎഫ് സ്വതന്ത്രനാണ് വിജയിച്ചത്.
11 ഇടങ്ങളിലാണ് എല്‍ഡിഎഫ് വിജയം ഉറപ്പിച്ചത്. രണ്ട് വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. ഇതില്‍ കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 272 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റസീന പൂക്കോട് വിജയിച്ചതോടെ 17 വര്‍ഷത്തിന് ശേഷം ഇടത് കോട്ടയായ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിക്കുകയായിരുന്നു