Connect with us

Crime

പരാതി സിനിമാക്കഥപോലെ’; എല്‍ദോസിനെതിരായ കേസില്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമോയെന്ന് ഹൈക്കോടതി

Published

on

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ അതിക്രമപരാതിയില്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോയെന്ന് ഹൈക്കോടതി. ആദ്യപരാതിയില്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്ന് കോടതി ചോദിച്ചു. പരാതി വായിച്ചപ്പോള്‍ സിനിമാക്കഥപോലെ തോന്നിയെന്നും ഹൈക്കോടതി പറഞ്ഞുഎല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

ആദ്യം നല്‍കിയ പരാതിയില്‍ പീഡനപരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പരാതി വായിക്കുമ്പോള്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു.ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പരാമര്‍ശിച്ചു. വധശ്രമം ചുമത്തിയ വകുപ്പ് എങ്ങനെ കേസില്‍ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. എം.എല്‍.എ. കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. .

Continue Reading