Connect with us

NATIONAL

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം .തെക്കേ ഇന്ത്യയിൽ യാത്രക്ക് മികച്ച പ്രതികരണമെന്ന് പാർട്ടി

Published

on


ന്യൂഡൽഹി:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിലാണ് രാഹുലിന്റെ യാത്രയെ പുകഴ്ത്തുന്നത്. ഭാരത് ജോഡോ യാത്രയെ നേരത്തെ സിപിഎം കേരളാ നേതാക്കൾ വിമർശിച്ചിരുന്നു. കണ്ടെയ്‌നർ യാത്രയെന്നടക്കമുള്ള പരിഹാസങ്ങളാണ് എം സ്വരാജ്, എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കളിൽ നിന്നുമുണ്ടായത്. യാത്രയുടെ കൂടുതൽ ദിവസങ്ങൾ കേരളത്തിലാണെന്നതിനെയും സിപിഎം രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ കേരള നേതാക്കളുടെ വിമർശനങ്ങളൊന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലില്ലെന്നതാണ് ശ്രദ്ധേയം.

‘രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരിയിൽ നിന്നും ശ്രിനഗർ വരയുള്ള നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് തെക്കെ ഇന്ത്യയിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്നും യാത്രക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്’.

Continue Reading