Education
പ്രിയ വർഗീസിന്റെ നിയമന ഉത്തരവിൽ അപ്പീൽ നൽകില്ലെന്നും അപ്പീൽ നൽകില്ലെന്ന് വി.സി

കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമനം നിയമോപദേശപ്രകാരമായിരുന്നുവെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.. പ്രിയയുടെ യോഗ്യത സംബന്ധിച്ച് യു.ജി.സിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതുവരെ അതുമായി ബന്ധപ്പെട്ട് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിധി പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവ് പാലിക്കുന്നു. വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. പ്രിയയുടെ നിയമന ഉത്തരവിൽ അപ്പീൽ നൽകില്ലെന്നും അപ്പീൽ നൽകാൻ വലിയ പണച്ചെലവ് ആവശ്യമായി വരും. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കുമെന്നും ഗോപിനാഥ് രവീന്ദ്രൻ കൂട്ടിച്ചേർത്തു.യു.ജി.സി. പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.