Crime
തീവ്രവാദത്തിന് മാപ്പു നല്‍കില്ലെന്ന് പ്രധാനമന്ത്രി .ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ സന്ധി ഇല്ല

ന്യൂഡല്‍ഹി: തീവ്രവാദത്തിന് മാപ്പു നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ ലോകത്ത് നിന്ന് തുടച്ച് മാറ്റാന്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനം ഇന്ത്യ നടത്തുകയാണ്. പിന്‍വാതിലിലൂടെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചില രാജ്യങ്ങളുടെ നടപടി ലോക സമാധാനത്തിന് വെല്ലു വിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.
ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ സന്ധി ഇല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പരോക്ഷമായ് പാക്കിസ്ഥാനെയും ചൈനയെയും വിമര്‍ശിച്ചു. തീവ്രവാദ ഫണ്ടിങുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ജീവനുകളാണ് തീവ്രവാദത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തീവ്രവാദ ഫണ്ടിങിനെ ശക്തമായി ചെറുത്തതായും അദ്ദേഹം വ്യക്തമാക്കി.
ഒരു രൂപ പോലും തീവ്രവാദത്തിനായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ആസൂത്രിത ശക്തികളാണ് തീവ്രവാദ ഫണ്ടിങിന് പിന്നിലുള്ളത്. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി തന്നെ നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നൂതന സാങ്കേതിക വിദ്യകള്‍ പോലും തീവ്രവാദ ഫണ്ടിങിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അപ്പോള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും തീവ്രവാദത്തെ ചെറുക്കാനുള്ള ഇടപെടല്‍ നടത്തും.
2018 ഏപ്രിലില്‍ പാരീസിലും 2019 നവംബറില്‍ മെല്‍ബണിലും നടന്ന മുമ്പത്തെ രണ്ട് സമ്മേളനങ്ങളുടെ നേട്ടങ്ങളും പഠനങ്ങളും രണ്ട് ദിവസ്സത്തെ ഉച്ചകോടി വിലയിരുത്തും. ഭീകര വാദികള്‍ക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് ആഗോള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട കര്‍മ്മ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും.ലോകത്തെമ്പാടും നിന്നുള്ള 450 പ്രതിനിധികള്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.