NATIONAL
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ടായി ഒളിമ്പ്യന്‍ പി.ടി.ഉഷ.

ന്യൂദല്‍ഹി: കായിക രംഗത്ത് ശക്തമായ അധികാരസ്ഥാനമായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് രാജ്യസഭാംഗമായ ഒളിമ്പ്യന്‍ പി.ടി.ഉഷയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും ആദ്യ ഐഒഎ പ്രസിഡന്‍റാണ് ഉഷ.
ഡിസംബര്‍ 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 25 മുതല്‍ 27 വരെ നേരിട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ അവസരമുണ്ടായിരുന്നു എന്നാൽ ഇന്ന് വൈകുന്നേരം വരെ ഉഷക്ക് എതിരായി ആരും പത്രിക നൽകിയില്ല. ഇതോടെ ഉഷ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു നിലവില്‍ രാജ്യസഭാംഗമാണ് പി.ടി ഉഷ.