Connect with us

KERALA

മുസ്ലിം സംഘടനകളുടെ എതിർപ്പ് കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചു.

Published

on

തിരുവനന്തപുരം: പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശമെന്ന കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചു. പ്രതിജ്ഞക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. പ്രതിജ്ഞ ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജന്‍ഡര്‍ ക്യാമ്പയിന്‍റെ ഭാഗമായി കുടുംബശ്രീ നടത്തുന്ന പരിപാടിയില്‍ ആണ് ലിംഗസമത്വ പ്രതിജ്ഞ ചൊല്ലാന്‍ തീരുമാനിച്ചത്. പ്രതിജ്ഞയ്ക്ക് എതിരെ കഴിഞ്ഞദിവസം സുന്നി നേതാവ് നാസര്‍ ഫൈസി കൂടാത്തായി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഖുര്‍ ആന്‍ വിരുദ്ധവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനവുമാണ് പ്രതിജ്ഞയെന്നാണ് ഫൈസി കുറിച്ചത്. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയാണ് നാസര്‍ ഫൈസി കൂടത്തായി.

Continue Reading