NATIONAL
ദളിത് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത ശേഷം കുഞ്ഞിനൊപ്പം യുവതിയെ കനാലിലെറിഞ്ഞു

ബക്‌സര്‍: ബിഹാറില്‍ ദളിത് യുവതിയെ ഏഴുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം കുഞ്ഞിനൊപ്പം കനാലിലെറിഞ്ഞു. അക്രമികള്‍ കനാലില്‍ എറിഞ്ഞ യുവതിയുടെ അഞ്ചുവയസ്സുളള കുഞ്ഞ് മരിച്ചു.
ഹാഥ്‌റസില്‍ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം കത്തി നില്‍ക്കുന്നതിനിടയിലാണ് ബിഹാറിലെ ബക്‌സറില്‍ നിന്ന് ദുഖകരമായ വാര്‍ത്ത പുറത്ത് വന്നത.്
കനാലിലേക്ക് വലിച്ചെറിയപ്പെട്ട കുട്ടി മുങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവവുമായ് ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴുപ്രതികളില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. യുവതിയുടെ മെഡിക്കല്‍ പരിശോധന നടക്കുകയാണെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയതായും പോലീസ് ഓഫീസര്‍ കെ.കെ.സിങ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂടതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.