Connect with us

HEALTH

ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുന്നു.കൊവിഡ് തരംഗത്തില്‍ 10 ലക്ഷത്തോളം പേര്‍ മരണത്തിന് ഇരയാകുമെന്ന് മുന്നറിയിപ്പ്

Published

on


ബീജിങ്: നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആശുപത്രികൾ രോഗികളെ ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

2023 ൽ കൊവിഡ് തരംഗത്തില്‍ 10 ലക്ഷത്തോളം പേര്‍ മരണത്തിന് ഇരയാകുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് മരണം വര്‍ധിച്ചതോടെ ശ്മശാനങ്ങളെല്ലാം നിറഞ്ഞതായും, ജീവനക്കാരോട് കൂടുതല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാനും നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

കൊവിഡ് ബാധ കുത്തനെ ഉയരുന്നത് മൂലം ചൈന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നതെന്ന് ഡോ. എറിക് ഫെയ്ഗ് ഡിങ് പറയുന്നു. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനയെ ആശങ്കയിലാക്കി പുതു തരംഗം ആഞ്ഞടിച്ചത്. അതേസമയം നവംബര്‍ പകുതിക്ക് ശേഷം 11 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ.

എന്നാല്‍ പതിനായിരത്തിലേറെ പേര്‍ ദിനംപ്രതി കൊവിഡ് രോഗബാധിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്‍റെ വീഡിയോയും  ഡോ. എറിക് ഫെയ്ഗ് ഡിങ് പുറത്തു വിട്ടിട്ടുണ്ട്. അടുത്ത 90 ദിവസത്തിനിടെ ചൈനയിലെ 60 ശതമാനം പേരും കൊവിഡ് ബാധിതരാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.  

Continue Reading