Connect with us

HEALTH

മല്ലപ്പള്ളി ഭക്ഷ്യവിഷബാധ; ചെങ്ങന്നൂരിലെ കാറ്ററിങ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Published

on


പത്തനംതിട്ട:മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസൻസാണ് ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെ സസ്പെൻഡ് ചെയ്തത്. ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കും.

ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തു. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെയാണ് കീഴ്വായ്പ്പൂർ പോലീസ് കേസെടുത്തത്.
മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്.

മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

Continue Reading