KERALA
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, ഇപ്പോൾ ഞാനത് രാഷ്ട്രീയത്തിൽ അനുഭവിക്കുന്നു’; ശശി തരൂർ

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, ഇപ്പോൾ ഞാനത് രാഷ്ട്രീയത്തിൽ അനുഭവിക്കുന്നു’; ശശി തരൂർ
കോട്ടയം:
‘ഏറെ സന്തോഷം തരുന്ന സന്ദർശനമാണ്. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുമ്പാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പാൾ ഞാൻ അത് അനുഭവിക്കുന്നുണ്ട്. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണ്.’- ശശി തരൂർ എംപി പറഞ്ഞു.
ശശി തരൂരിനെ മന്നം ജയന്തിക്ക് ക്ഷണിച്ചത് ഡൽഹി നായരെന്ന് പണ്ട് വിളിച്ച തെറ്റ് തിരുത്താനെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. തരൂർ ഡൽഹി നായരല്ല, കേരള പുത്രനും വിശ്വപൗരനുമാണ്. മന്നം ജയന്തി ഉദ്ഘാടനം ചെയ്യാൻ തരൂരിനോളം യോഗ്യതയുള്ള മറ്റൊരാളെ താൻ കാണുന്നില്ലെന്നും സ്വാഗതപ്രസംഗത്തിൽ സുകുമാരൻ നായർ പറഞ്ഞു.
അതേസമയം, മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഇന്നത്തെ ചടങ്ങിൽ ക്ഷണമുണ്ടായിരുന്നില്ല. പത്ത് വര്‍ഷം മുമ്പ് എ കെ ആന്‍റണി മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്തി സമ്മേളനത്തിലേക്ക് എന്‍എസ്എസ് ക്ഷണിച്ചിരിക്കുന്നത്.പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.