Connect with us

Crime

സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണർ  മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടും

Published

on

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണർ ഇന്ന് മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടാൻ സാദ്ധ്യത. നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ഗവർണർ തിടുക്കത്തിൽ തീരുമാനം എടുക്കേണ്ടതില്ലെന്ന് ഗവർണറുടെ ലീഗൽ അഡ്വൈസറായ അഡ്വ. എസ്. ഗോപകുമാരൻ നായർ നിയമോപദേശം നൽകിയിരുന്നു.
ഭരണഘടനയെ അവഹേളിച്ച് സജി ചെറിയാൻ പ്രസംഗിച്ചെന്ന കേസിലെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന് ഇന്നലെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സത്യപ്രതിജ്ഞ നാളെ നടക്കാനുള്ള സാദ്ധ്യത മങ്ങി.തിടുക്കത്തിൽ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കുറ്റങ്ങളിൽനിന്ന് സജി ചെറിയാനെ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യപ്പെട്ടശേഷം സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്ന് ഗവർണർക്ക് തീരുമാനിക്കാനാവുമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading