Education
സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് ആതിഥേയരായ കോഴിക്കോടിന്

കോഴിക്കോട് :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് ആതിഥേയരായ കോഴിക്കോട് നേടി.. 9450പോയിന്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പോയിന്റിന് പൊരുതിയ കണ്ണൂര്‍ 925 പോയിന്റുമായി രണ്ടാമതെത്തി.925 പോയിന്റുമായി പാലക്കാട്ടിനും രണ്ടാം സ്ഥാനമുണ്ട് .915 പോയിന്റ് നേടിയ തൃശ്ശൂർ ആണ് മൂന്നാം സ്ഥാനത്ത്
ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുത്തു. 239 ഇനങ്ങളിലാണ് മത്സരം.