Connect with us

Crime

ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബി ജെ പി. ഹോട്ടലുടമ അടക്കം രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ

Published

on

ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബി ജെ പി. ഹോട്ടലുടമ അടക്കം രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബി ജെ പി. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കമുള്ള ബി ജെ പി പ്രവർത്തകർ ഉദുമയിലെ അൽ റൊമൻസിയ ഹോട്ടലിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി എത്തി. പിന്നാലെ പ്രതിഷേധക്കാരെ പൊലീസെത്തി നീക്കി. റൊമൻസിയ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റാണ് അഞ്ജുശ്രീ പാർവതി മരിച്ചത്. സംഭവത്തിൽ ഹോട്ടലുടമ അടക്കം രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി എം ഒ ഡോ രാംദാസ് പറഞ്ഞു. മംഗലാപുരത്തെ ആശുപത്രി റിപ്പോർട്ടിൽ നിന്ന് അതാണ് മനസിലാക്കുന്നത്. പരിയാരത്തെ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥിരീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading