KERALA
വയനാട് കടുവയുടെ ആക്രമത്തിൽ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

വയനാട്: പുതുശേരിയില്‍ കടുവ ആക്രമിച്ചു പരുക്കേല്‍പിച്ച കര്‍ഷകന്‍ മരിച്ചു. പള്ളിപ്പുറത്ത് സാലു (52) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് തൊണ്ടർനാട് പുതുശേരിയിൽ വീടിനെടുത്ത് ഇറങ്ങിയ കടുവ സാലുവിനെ ആക്രമിച്ചത്.
ഉടനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അൽപം മുൻപ് മരിച്ചു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്‍റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു.