Connect with us

Crime

പന്തീരാങ്കാവിൽ കൂട്ടബലാത്സംഗം. മൂന്നുപേർ പിടിയിൽ. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പീഡിപ്പിച്ചു

Published

on

കോഴിക്കോട്: 22കാരിയെ കൂട്ടബലാത്സംഗം ചെയ്തത കേസിൽ മൂന്നുപേർ പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഏറെ കാലം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സാമൂഹ്യ മാദ്ധ്യമം വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

Continue Reading