Crime
കണ്ണൂരിൽ ഇരുപതോളം വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിൽ

കണ്ണൂർ: ഇരുപതോളം യു.പി സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന്‍ അറസ്റ്റിൽ. മലപ്പുറം കൊണ്ടാട്ടി ചെറിയാന്‍മാക്കാന്‍ ഫൈസലി (52) നെയാണ് തളിപ്പറമ്പ് പെലിസ് അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ പരിധിയിലെ യു പി സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. കൗണ്‍സലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് കൂടുതൽ കുട്ടികൾ പരാതിയുമായി മുന്നോട്ട് വരികയായിരുന്നു. പഠിപ്പിക്കുന്ന സമയത്താണ് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നതെന്നാണ് കുട്ടികള്‍ പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.